ന്യൂഡല്‍ഹി: പണം തട്ടി നാടുവിട്ട നീരവ് മോദി ഉള്‍പെടെയുള്ളവരെ കണക്കിനു പരിഹസിച്ച് സുപ്രിം കോടതി. ഒരു ബലാത്സംഗക്കേസ് പരിഗണിക്കുന്നതിനിടെയാണ് പരിഹാസം.

നിങ്ങളും ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റില്‍ പങ്കാളിയായോ? ബലാത്സംഗക്കേസ് പ്രതിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. പ്രതി ഇപ്പോള്‍  ഫിന്‍ലന്‍ഡിലാണ് എന്നറിയിച്ചപ്പോഴായിരുന്നു ചോദ്യം. സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ നീരവ് മോദി, വിജയ് മല്യ തുടങ്ങിയവരെ ഉദ്ദേശിച്ചായിരുന്നു ക്വിറ്റ് ഇന്ത്യാ പ്രയോഗം.

പ്രതി നാട്ടിലേക്കു തിരിച്ചു വരാനും കേസില്‍ സഹകരിക്കാനും തയ്യാറാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2012ല്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടി 2016ലാണ് കേസ് ഫയല്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here