ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ വീട്ടിൽ നിന്നു തന്നെ സമർപ്പിക്കാവുന്ന സംവിധാനം ഏർപ്പെടുത്തിയതായി തൊഴിൽമന്ത്രാലയം അറിയിച്ചു. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് മുഖേനയാണിത്.

ഫീസ് അടച്ച് സേവനം ആവശ്യപ്പെട്ടാൽ അടുത്ത പോസ്റ്റ് ഓഫിസിൽ നിന്ന് പോസ്റ്റ്മാൻ എത്തി നടപടികൾ പൂർത്തിയാക്കും. നൽകുന്ന ദിവസം മുതൽ ഒരു വർഷം കാലാവധിയുണ്ടാകും. ആധാർ കാർഡ് നമ്പർ, പെൻഷൻ പേയ്മെന്റ് ഓർഡർ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവയാണ് ആവശ്യമുള്ളത്. ജനസേവന കേന്ദ്രങ്ങൾ, പെൻഷൻ ലഭിക്കുന്ന ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ ലഭിക്കും. കോപ്പി ഇപിഎഫ്ഒ ഓഫിസിൽ ഹാജരാക്കേണ്ടതില്ല. ജീവൻ പ്രമാൺ പോർട്ടലിൽ നിന്നും ഉമംഗ് ആപ്പിൽ നിന്നും സ്വയം എടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here