തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു; ഇന്നലെ വരെ സ്ഥിരീകരിച്ചത് 7,00,158 കേസുകൾ. ഔദ്യോഗിക കണക്കനുസരിച്ച് 2786 പേർ മരിച്ചു. ഇതുവരെ 6,36,814 പേർ നെഗറ്റീവായി.
ചികിത്സയിലുള്ളത് 60,396 പേർ. കോവിഡ് കണ്ടെത്തിയശേഷം സംസ്ഥാനം വിട്ടുപോയവർ ഉൾപ്പെടെ 162 പേരെ പിന്നീടു കണ്ടെത്താനായിട്ടില്ല. രാജ്യത്ത് ആദ്യമായി ജനുവരി 30നു തൃശൂരിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 6293 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 593 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 73 പേരും 49 ആരോഗ്യപ്രവർത്തകരും പോസിറ്റീവായി. 59,995 സാംപിളുകൾ പരിശോധിച്ചു; 10.49% പോസിറ്റിവിറ്റി നിരക്ക്. 29 മരണം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here