സ്വന്തം ലേഖകൻ

കോഴിക്കോട് : കേരളത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം നിൽക്കുന്നുണ്ടെന്നും, വോട്ടുകൾ ഭിന്നിച്ചുപോയതാണ് തിരിച്ചടിക്ക് കാരണമെന്നും മുസ്ലിംലീഗ് നേതാവും എം പിയുമായ പി കെ കുഞ്ഞിലിക്കുട്ടി. യു ഡി എഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ കുറേയെണ്ണം ബി ജെ പിക്ക് പോയി.

ലീഗ് കോൺഗ്രസിന്റെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാറില്ല, നേതൃമാറ്റം അവരുടെ അഭ്യന്തര വിഷയമാണ്. മുസ്ലിംലീഗ് അത്തരം കാര്യങ്ങളിൽ ഒരിക്കലും അഭിപ്രായം പറയാറില്ല.  മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ യു ഡി എഫിനെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. അത് അന്തസസുള്ള രാഷ്ട്രീയ പ്രവർത്തനമല്ല.

യു ഡി എഫിന് വ്യക്തമായ നയപരിപാടികളുണ്ട്, അതുപ്രകാരമാണ് മുന്നണി മുന്നോട്ടുപോവുന്നത്. തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോവും.  തിരച്ചടികളുടെ കാരണങ്ങളും വീഴ്ചകളും പഠിക്കും, അവശ്യമായ തിരുത്തലുകൾ വരുത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേതൃത്വം ശക്തമായി തിരിച്ചുവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രാദേശിക തെരഞ്ഞെടുപ്പിൽ രാഷ്ട്രീയനീക്കുപോക്കുകൾ ഉണ്ടാവാറുണ്ട്. സി പി എം എസ് ഡി പി ഐയുമായി അത്തരത്തിലുള്ള നീക്കുപോക്കുണ്ടാക്കിയതിന് വ്യക്തമായ തെളിവുകളുണ്ട്. മലപ്പുറത്തും മറ്റും സി പി എം – എസ് ചി പി ഐ കൂട്ടുകെട്ടുണ്ടായിരുന്നു.

ബി ജെ പിയെ വളർത്തുന്ന നിലപാടാണ് സി പി എം കൈക്കൊണ്ടിരിക്കുന്നത്. ഇത് സി പി എമ്മിന്റെ ഇരട്ടത്താപ്പാണ്

LEAVE A REPLY

Please enter your comment!
Please enter your name here