കൊച്ചി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെതിരെ ഇഡി കുറ്റപത്രം 24 ന് തമർപ്പിക്കും. ശിവശങ്കരന് സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനായാണ് കുറ്റപത്രം വേഗത്തിൽ തയ്യാറാക്കിയത്.
കള്ളപ്പണം വെളുപ്പിക്കൽ, സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകൽ തുടങ്ങിയ കേസുകളിലാണ് ഇഡിയുടെ റിപ്പോർട്ട്. റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതോടെ ശിവശങ്കരന് സ്വാഭാവികമായ ജാമ്യം ലഭിക്കില്ല.

 ശിവശങ്കരനെ കൂടുതൽ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷും സരിത്തും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കരനെതിരെ കുരുക്കുമുറുകുന്നത്.

ഇതിനിടയിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ തിങ്കളാഴ്ച ഇഡി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചോദ്യം ചെയ്യലിന് വിധേയനായ സി എം രവീന്ദ്രന് ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here