ഇടുക്കി :  വാഗമൺ വട്ടപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് പിടികൂടി. നിശാപാർട്ടിക്കിടെ നടന്ന പൊലീസ് റെയിഡിലാണ് എൽ എസ് ഡി ഉൾപ്പെടെയുള്ള ലഹരി മരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ 25 സ്ത്രീകളടക്കം അറുപതിൽപരം പേർ പിടിയിലായിട്ടുണ്ട്.
ഗ്രാമപ്രദേശമായ വട്ടപ്പാറയിലെ റിസോർട്ടിൽ വൻലഹരിമരുന്ന് ഉപയോഗിച്ചുള്ള നിശാപാർട്ടി നടക്കുന്നതായി നർക്കോട്ടിക്ക് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയിഡ് നടന്നത്.
നിശാപാർട്ടിക്ക് എത്തിയവർ എല്ലാം ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ളവരാണെന്നാണ് ലഭിക്കുന്ന ആദ്യവിവരം. ഹെറോയിൻ, കഞ്ചാവ്, എൽ എസ് ഡി എന്നീ മയക്കുമരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here