കൊച്ചി : മാളിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവാക്കളോട് ക്ഷമിച്ചതായി നടി.
ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്നെ സപ്പോർട്ട് ചെയ്ത പൊലീസിനോടും, മാധ്യമങ്ങളോടും മറ്റും നന്ദി രേഖപ്പെടുത്തുന്നുവെന്നും, കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്നും നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മനപൂർവ്വം കുറ്റം ചെയ്തിട്ടില്ലെന്നും, തെറ്റു പറ്റിയെങ്കിൽ നടിയോട് ക്ഷമചോദിക്കുന്നുവെന്നും കേസിൽ പിടിയിലായ യുവാക്കൾ അറിയിച്ചിരുന്നു. മനപൂർവ്വം ആരെയും അപമാനിക്കാൻ യുവാക്കൾ ശ്രമിച്ചിട്ടില്ലെന്നും ഒരു സെലിബ്രിറ്റിയെ കണ്ടപ്പോഴുണ്ടായ സന്തോഷപ്രകടനമായിരുന്നു യുവാക്കളുടേതെന്നും പ്രതികളുടെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു. യുവാക്കൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.
എന്നാൽ കേസുമായി പൊലീസ് മുന്നോട്ടു പോവുന്നു എന്നാണ് വിവരം.യുവാക്കളെ  രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ് പൊലീസ്.

LEAVE A REPLY

Please enter your comment!
Please enter your name here