മൂന്നാർ: വാഗമണ്ണിലെ നിശാപാർട്ടി സംഘടിപ്പിച്ചത് ഒമ്പത് പേരെന്ന് പൊലീസ്. സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയാണ് ഇവർ നിശാപാർട്ടിയ്ക്ക് ആളെക്കൂട്ടിയത്. പിടിയിലായ അറുപതുപേരെയും പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് ഇവർ.പാർട്ടി നടത്തിയ റിസോർട്ട് സിപിഐ പ്രാദേശിക നേതാവിന്റേതാണ്. ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാടിന്റേതാണ് റിസോർട്ട്. മുമ്പും ഇവിടെ സമാന രീതിയിൽ പാർട്ടികൾ നടന്നിരുന്നു.

അത് പൊലീസ് പിടിക്കുകയും താക്കീത് നൽകി വിട്ടയക്കുകയുമായിരുന്നു.റിസോർട്ടിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി എട്ടരയോടെയാണ് റെയ്ഡ് നടന്നത്. വിവിധ സ്റ്റേഷനുകളിലെ പൊലീസിനെ ഏകോപിപ്പിച്ച് പഴുതടച്ചായിരുന്നു നീക്കം.ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് പിടിയിലായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here