സ്വന്തം ലേഖകൻ

കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടർന്ന് കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന കലാപത്തിന് ഫലം കണ്ടുതുടങ്ങി. ആദ്യനടപടിയെന്ന നിലയിൽ നാല്  ഡി സി സി പ്രസിഡന്റുമാരെ  നീക്കാൻ തീരുമാനം.


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യ ശുദ്ധീകരണം. കൊല്ലം ജില്ലാ അധ്യക്ഷ ബിന്ദു കൃഷ്ണയ്‌ക്കെതിരെയാണ് ഏറ്റവും കൂടുതൽ ആരോപണങ്ങളുണ്ടായിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലും എല്ലാ നഗരസഭകളിലും ദയനീയ തോൽവിയാണ് യു ഡി എഫ് നേരിട്ടത്.


എറണാകുളം എം എൽ എ കൂടിയായ ടി ജെ വിനോദിനെ മാറ്റുന്നത് കൊച്ചി കോർപ്പറേഷനിലുണ്ടായ തിരിച്ചടിയെ തുടർന്നാണ്.


കൂടുതൽ ഡി സി സികളിൽ മാറ്റങ്ങളുണ്ടാവുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കോൺഗ്രസ് നേതൃത്വത്തിൽ അടിയന്തിരമായി അഴിച്ചുപണി ഉണ്ടാവണമെന്ന ഘടകകക്ഷികളുടെ ആവശ്യത്തെതുടർന്നാണ് അടിയന്തിര നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here