തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ആനയായ വലിയ കേശവൻ ചരിഞ്ഞു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഗുരുവായുരപ്പന്റെ സ്വർണക്കോലമേന്തുന്നതിന് അവകാശമുള‌ള കൊമ്പനായിരുന്നു വലിയ കേശവൻ.2020 ഫെബ്രുവരി 26ന് കൊമ്പൻ ഗുരുവായൂർ പദ്മനാഭൻ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവൻ ഗുരുവായൂരിലെ ആനകളിൽ പ്രധാനിയായത്. മുൻപ് പിൻകാലിന് സമീപത്തെ മുഴ കാരണവും ക്ഷയരോഗം മൂലവും ക്ഷീണിതനായിരുന്ന ആന ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് രോഗം കലശലായെങ്കിലും പിന്നീട് ഭേദപ്പെട്ടിരുന്നു. രണ്ട് വർഷത്തോളമായ ചികിത്സ തുടരവെയാണ് ഉച്ചയ്‌ക്ക് 12.20ന് ആന ചരിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here