നിലമ്പൂർ റയിൽവേ സ്റ്റേഷനിൽ രാവിലെ എത്തുന്ന രാജ്യറാണി എക്സ്പ്രസ് ഉപയോഗപ്പെടുത്തി കോട്ടയത്തേക്കോ, കൊച്ചിയിലേക്കോ അധിക സർവീസ് അനുവദിക്കണമെന്നാവശ്യം. നിലമ്പൂർ-ഷൊർണൂർ പാത വൈദ്യുതീകരിക്കാൻ ഈ ബജറ്റിൽ ഫണ്ടനുവദിക്കുമെന്ന പ്രതീക്ഷയും മലപ്പുറം, പാലക്കാട് ജില്ലകൾക്കുണ്ട്.

രാവിലെ എട്ടിന് നിലമ്പൂരിലെത്തുന്ന രാജ്യറാണി എക്സ്പ്രസിന് 13 മണിക്കൂർ വിശ്രമമാണ്. രാത്രി 8. 40നാണ് തിരുവനന്തപുരത്തേക്കുളള അടുത്ത സർവീസ്. പകൽ മുഴുവൻ നിലമ്പൂർ റയിൽവേ സ്റ്റേഷനിൽ കിടക്കുന്ന ട്രെയിൻ ഉപയോഗപ്പെടുത്തി കോട്ടയത്തേക്കോ, കൊച്ചിയിലേക്കോ ഒരു എക്സ്പ്രസ് സർവീസ് ആരംഭിക്കണമെന്നാണ് പ്രധാനാവശ്യം.

മലയോര മേഖലയിലെ കുടിയേറ്റ കർഷകർക്കും കോട്ടയത്തേക്കോ എറണാകുളത്തേക്കോ ട്രെയിൻ അനുവദിക്കുന്നത് അനുഗ്രഹമാകും. വൈദ്യുതീകരണമാണ് നിലമ്പൂർ-ഷൊർണൂർ പാതയുടെ അടുത്ത സ്വപ്നം. നിലമ്പൂർ വരേയുളള വൈദ്യുതീകരണം പൂർത്തിയാകുന്നത് നിലമ്പൂർ-നഞ്ചൻഗോഡ് പാതയെന്ന സ്വപ്നപദ്ധതിക്കും സഹായകമാവും.

LEAVE A REPLY

Please enter your comment!
Please enter your name here