നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ഇടതു സ്ഥാനാർഥിയായി പി.സി. ജോർജിനെ മൽസരിപ്പിക്കുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിർപ്പ്. ഇടതു മുന്നണി സ്ഥാനാർഥിയായി മൽസരിക്കുമെന്നുള്ള ജോർജിന്റെ പ്രസ്താവന സ്വയം പ്രഖ്യാപിതമെന്നും ഇതിനെ അംഗീകരിക്കില്ലെന്നുമാണ് എൽഡിഎഫ് നിലപാട്. ഇതോടെ മുന്നണി സ്ഥാനാർഥിയാകാനുള്ള ജോർജിന്റെ നീക്കത്തിനാണ് തിരിച്ചടിയായത്.

സീറ്റ് വിഭജന ചർച്ചകൾ പോലും മുന്നണിയിൽ തുടങ്ങാത്ത സാഹചര്യത്തിൽ ഇടതു സ്ഥാനാർഥിയായുള്ള ജോർജിന്റെ സ്വയം പ്രഖ്യാപനത്തിനെതിരായാണ് പ്രദേശിക നേതൃത്വം രഗംത്തെത്തിയിരിക്കുന്നത്. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റികളും അതിന കീഴിലുള്ള ലോക്കൽ കമ്മിറ്റികള്‍ക്കും ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here