
അമിത്ഷായെ കണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ജോസ് കെ മാണി എംപി. ആരോപണം തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കാം. ഫ്രാൻസിസ് ജോർജും ആന്റണി രാജുവും പാർട്ടി വിട്ടുപോകുന്നതിൽ ദുഖമുണ്ട്. ശത്രുക്കൾ പോലും പറയാത്ത ചില കാര്യങ്ങൾ പാർട്ടി ചെയർമാനെപ്പറ്റി വിമതർ പറഞ്ഞതിൽ കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവരിൽ ദുഖമുണ്ടാക്കിയെന്നും ജോസ് കെ മാണി പറഞ്ഞു.