തിരുവനന്തപുരം > കേരള കോണ്‍ഗ്രസ് എം വിട്ടു പോകുന്നവരോട് യോജിപ്പില്ലെന്ന് മന്ത്രി പി ജെ ജോസഫ് പറഞ്ഞു. ബിജെപിയുമായി– കെ എം മാണി ചര്‍ച്ച നടത്തിയെന്ന് വിശ്വസിക്കുന്നില്ലെന്നും ജോസഫ് പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ സി ജോസഫ് എന്നിവര്‍ പാര്‍ട്ടി വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു പി ജെ ജോസഫ്.