സ്വകാര്യവ്യക്തികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും വരുമാനം ഉറപ്പാക്കുന്ന പുതിയ പരസ്യപ്രചാരണനിയമം അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. പൊതുനിരത്തുകളിൽ അമ്പത് മീറ്റർ പരിധിയിൽ പരസ്യബോഡുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ഉത്തരവ് റോഡ് മീഡിയനുകളിലും ഫുട്പാത്തുകളിലും പരസ്യം സ്ഥാപിക്കുന്നതും വിലക്കിയിട്ടുണ്ട്.

റോഡുവക്കിലെ ഈ കൂറ്റൻ ഹോഡിങ്ങുകൾ ആരെയാണ് ലക്ഷ്യമിടുന്നത്. സംശയിക്കേണ്ട വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ തന്നെ. ഇതുപോലെ ബ്ലോക്കിൽപ്പെട്ടു കിടിക്കുകയാണെങ്കിൽ പ്രശ്നമില്ല. പക്ഷേ യാത്രയ്ക്കിടെ ഡ്രൈവറുടെ ശ്രദ്ധ ഇത്തരത്തിലൊരു ഹോഡിങ്ങിലേക്ക് വഴിമാറിയാൽ അപകടമുണ്ടാകാൻ മറ്റൊന്നും വേണ്ട. ഗതാഗതരംഗത്തെ വിദഗ്ധർ ഏറെക്കാലമായി മുന്നോട്ടുവയ്ക്കുന്ന ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നതാണ് പുതിയ സർക്കാർ ഉത്തരവ്.

ഇനി ഇത്തരത്തിലുള്ള ബോർഡുകളുടെ സ്ഥാനം റോഡിൽ നിന്ന് അമ്പത് മീറ്റർ അകലെയായിരിക്കും. ഇതുപോലെ മീഡിയനുകളുടെ മധ്യത്തിലും ഫുട്പാത്തിലും ബോർഡുകൾ ഉണ്ടാകില്ല. ആർക്കും എവിടെയും ബോർഡുകൾ സ്ഥാപിക്കാമെന്ന സ്ഥിതിക്ക് മാറ്റംവരുന്നതിനൊപ്പം തദ്ദേശസ്ഥാപനങ്ങൾക്ക് നികുതിയായും ഭൂഉടമയ്ക്ക് വാടകയും ഉറപ്പാക്കുന്ന രീതയിലായിരിക്കും പുതിയ നയം.

നിബന്ധനകൾക്ക് വിധേയമായി മൂന്നുമാസത്തേക്ക് പരസ്യം സ്ഥാപിക്കുന്നതിനായിരിക്കും ഇനി അനുമതി. പരസ്യ ഏജൻസികൾ ഇതിനായി അഞ്ചുലക്ഷം രൂപാ നൽകി ലൈസൻസ് എടുക്കണം. ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ പൊലസ് മോട്ടോർവാഹനവകുപ്പ് ദേശീയപാത അല്ലെങ്കിൽ പിഡബ്ലുഡി എന്നിവയുടെ അനുമതിയും പരസ്യം സ്ഥാപിക്കാൻവേണം. അനുമതി ഇല്ലാതെ പരസ്യങ്ങൾ സ്ഥാപിക്കുന്നവർ നിയമനടപടി നേരടേണ്ടിവരും. വൻപിഴയും ഇത്തരക്കാരിൽ നിന്ന് ഈടാക്കും. റോഡ് സുരക്ഷാ അതോറിറ്റി വിശദമായി പഠിച്ചാണ് ഇപ്പോൾ നിയമം നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here