കൊല്ലം: കലാഭലന്‍ മണിക്ക് തൊട്ടു പിന്നാലെ ചലച്ചിത്ര സംവിധായകന്‍ സജി പരവൂര്‍ (48) അന്തരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് രണ്ടു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒന്നരെയോടെയായിരുന്നു അന്ത്യം. ജനകന്‍ സിനിമയുടെ സംവിധായകനാണ്. സിനിമയുടെ ടൈറ്റിലില്‍ എന്‍.ആര്‍ സഞ്ജീവ് എന്നാണ് പേരെങ്കിലും സജി പറവൂര്‍ എന്നാണ് സിനിമാ ലോകത്ത് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. മലയാള സിനിമാ ലോകത്ത് അകാല മരണങ്ങുടെ പരമ്പരയാണിപ്പോള്‍.

മോഹന്‍ലാലും സുരേഷ് ഗോപിയും മുഖ്യ വേഷത്തിലെത്തിയ ജനകന്‍ എന്ന സിനിമയുടെ സംവിധായകനാണ്. സിനിമയുടെ ടൈറ്റിലില്‍ എന്‍ ആര്‍ സഞ്ജീവ് എന്നാണ് പേരെങ്കിലും സജി പറവൂര്‍ എന്നാണ് സിനിമാ ലോകത്ത് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. സ്ത്രീകള്‍ക്കു മേലുള്ള അതിക്രമം കൂടി വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുന്ന കഥ പറയുന്ന സിനിമയാണ് ജനകന്‍, വേദനിപ്പിക്കുന്ന ഈ സിനിമ മലയാളികള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചത് സജി പറവൂര്‍ ആണ്.

ലെനിന്‍ രാജേന്ദ്രനടക്കമുള്ള സംവിധായകരോടപ്പം ദീര്‍ഘ കാലം സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം പറവൂര്‍ സ്വദേശിയാണ്. രാമന്‍കുളങ്ങര മതേതര വായനശാലയ്ക്കടുത്ത് അഥീനയിലായിരുന്നു താമസം. ഭാര്യ ശ്രീദേവി, മകന്‍ അനന്തന്‍. റോഷന്‍ ആന്‍്ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സ്‌കൂള്‍ ബസ്’ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മകന്റെ പിറന്നാള്‍ ആഘോഷത്തിനായി വീട്ടിലെത്തിയപ്പോഴാണ് അസുഖം പിടിപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here