തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കേ സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനത്തിന് യാത്രാ മാര്‍ഗരേഖയായി. ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം ഇരുന്ന യാത്ര ചെയ്യാം. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ബസ് ഡ്രൈവറും സഹായിയും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. അടുത്ത മാസം 20ന് മുന്‍പ് സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുപോകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും ഈ മാനദണ്ഡം ബാധകമായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് നടത്തും. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് ഇളവ് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കും. കഴിഞ്ഞ ഒന്നരവര്‍ഷമായി നിരക്ക് ഇളവ് മരവിപ്പിച്ച നിലയിലാണെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here