കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 22 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി. പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ് പട്ടിക പ്രഖ്യാപിച്ചത്. ഒ.രാജഗോപാൽ നേമത്തും കുമ്മനം രാജശേഖരൻ വട്ടിയൂര്‍‍ക്കാവിലും മൽസരിക്കു‍ം. തർക്കം നിലനിന്നിരുന്ന പാലക്കാട് ശോഭാ സുരേന്ദ്രനും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും മൽസരിക്കും.

പുതുപ്പള്ളിയിൽ ജോർജ് കുര്യൻ. വി. മുരളീധരൻ കഴക്കൂട്ടത്തും പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും പി.എസ് ശ്രീധരൻ പിള്ള ചെങ്ങന്നൂരും എം.ടി. രമേശ് ആറൻമുളയിലും സി.കെ പദ്മനാഭൻ കുന്നമംഗലത്തും മൽസരിക്കും. ബാദുഷാ തങ്ങൾ(മലപ്പുറം). രേണു സുരേഷ് (കോങ്ങാട് ). ഷാജുമോൻ വട്ടേക്കാട് (ചേലക്കര), എൻ നാഗേഷ്( പുതുക്കാട്), എ.എൻ രാധാകൃഷ്ണൻ (മണലൂർ), എൻ.കെ. മോഹൻദാസ് (എറണാകുളം), എൻ. ചന്ദ്രൻ (ദേവീകുളം), പി.എം. വേലായുധൻ (മാവേലിക്കര), കെ.കെ. സുരേന്ദ്രൻ, സദാനന്ദൻ മാസ്റ്റർ (കൂത്തുപറമ്പ്), പി.പി. ശ്രീശൻ (കോഴിക്കോട് നോർത്ത്), രവി തേലത്ത് (തവനൂർ).

LEAVE A REPLY

Please enter your comment!
Please enter your name here