നടി കെപിഎസി ലളിത സി.പി.എം. സ്വതന്ത്ര സ്ഥാനാർഥിയാകും. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ നിന്നായിരിക്കും ജനവിധി തേടുക. വടക്കാഞ്ചേരിയിൽ മൽസരിക്കാൻ തയാറെന്ന് കെപിഎസി ലളിത പറഞ്ഞു. പാർട്ടി പറഞ്ഞാൽ അനുസരിക്കു‍മെന്നും കെപിഎസി ലളിത മനോരമ ന്യൂസ‍ിനോട് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ മലമ്പുഴയിൽ തന്നെ മൽസരിക്കും. സിപിഎം ജില്ലാ സെക്രട്ടറിമാരായ പി.രാജീവും വി.എൻ.വാസവനും മൽസരിക്കില്ല. സജി ചെറിയാനും മൽസരിക്കില്ല. ഇവർക്ക് മൽസരിക്കാൻ ഇളവ് വേണ്ടെന്ന് സംസ്ഥാന സമിതി. ആറന്മുളയിലെ സ്ഥാനാർഥിപ്പട്ടിക റദ്ദുചെയ്തു. യോഗ്യരായ സ്ഥാനാർഥികളില്ലെന്ന് കണ്ടെത്തൽ. എറണാകുളം ജില്ലയിൽ രണ്ടുപേരുടെകാര്യത്തിൽ മാത്രം തീരുമാനം.

എസ്.ശര്‍മ വൈപ്പിനിലും സാജു പോൾ പെരുമ്പാവൂരും ജനവിധി തേടും. സി.കെ.ശശീന്ദ്രനും എ.സി.മൊയ്തീനും കടകംപള്ളിയും മൽസരിക്കും. ജി.സുധാകരൻ, ആർ.രാജേഷ്, എ.എം.ആരിഫ് എന്നിവർക്കും അനുമതി. എ.പ്രദീപ്കുമാറും പി.ശ്രീരാമകൃഷ്ണനും വീണ്ടും മൽസരിക്കും. ടി.എൻ.സീമ (വട്ടിയൂർക്കാവ്), ഐ.ബി.സതീഷ് (കാട്ടാക്കട), വി.ശിവൻകുട്ടി (നേമം). നെയ്യാറ്റിൻകര, പാറശാല തീരുമാനമായില്ല.

സി.പി.എം. സ്ഥാനാർഥിപ്പട്ടിക

വി.എസ്.അച്യുതാനന്ദൻ (മലമ്പുഴ)

എ.കെ.ബാലൻ (തരൂർ)

ഇ.പി.ജയരാജൻ (മട്ടന്നൂർ)

തോമസ് ഐസക്ക് (ആലപ്പുഴ)

ജി.സുധാകരൻ (അമ്പലപ്പുഴ)

എ.എം.ആരിഫ് (അരൂർ)

ആർ.രാജേഷ് (മാവേലിക്കര)

എ.പ്രദീപ് കുമാർ

വി.ശിവൻകുട്ടി (നേമം)

എസ്.ശർമ്മ (വൈപ്പിൻ)

സാജു പോൾ (പെരുമ്പാവൂർ)

രാജു എബ്രഹാം (റാന്നി)

ടി.വി.രാജേഷ് (കല്യാശേരി)

പി.ശ്രീരാമകൃഷ്ണൻ (പൊന്നാനി)

പിണറായി വിജയൻ (ധർമ്മടം)

കെ.കെ.ശൈലജ (പേരാവൂർ)

എം.എം.മണി (ഉടുമ്പഞ്ചോല)

ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര)

ടി.എൻ.സീമ (വട്ടിയൂർക്കാവ്)

ഐ.ബി.സതീഷ് (കാട്ടാക്കട)

ഡി.കെ.മുരളി (വാമനപുരം)

കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം)

സി.കെ.ശശീന്ദ്രൻ (കൽപറ്റ)

എ.സി.മൊയ്തീൻ (കുന്നംകുളം)

കെ.പി.എ.സി ലളിത (വടക്കാഞ്ചേരി)

LEAVE A REPLY

Please enter your comment!
Please enter your name here