രാജ്യത്ത് നല്ല ഭരണം നടക്കുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് അഫയേഴ്സ് സെന്റർ എന്ന എൻജിഒ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരമാണ് നല്ല ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതെത്തിയത്.

സംസ്ഥാനങ്ങളുടെ സാമ്പത്തിക, സാമൂഹിക, അടിസ്ഥാന സൗകര്യ വികസനം മുതലായവ അടിസ്ഥാനമാക്കിയാണ് നല്ല ഭരണത്തിന്റെ ഇൻഡക്സ് തയാറാക്കിയത്.

ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ യഥാക്രമം മൂന്നും നാലും അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിച്ചു. പരമ്പരാഗതമായി സ്ത്രീകൾക്കുള്ള ഉയർന്ന സ്ഥാനം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി എന്നിവയെല്ലാം കേരളത്തിന്റെ നേട്ടത്തിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here