കാട്ടിലെ ചൂട് സഹിക്കാതെ രാജവെമ്പാലകൾ കൂട്ടത്തോടെ നാട്ടിലേക്കെത്തുന്നു. ഒരു മാസത്തിനുള്ളിൽ കിഴക്കൻ‌ മേഖലയിൽ അഞ്ച് രാജവെമ്പാലകളെയാണു പിടികൂടി വനത്തിലേക്ക് അയച്ചത്. ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസം ക‌ഴുതുരുട്ടി തകരപ്പുരയ്ക്കു സമീപത്തുനിന്നുമാണു രാജവെമ്പാലയെ വാവാ സുരേഷ് പിടികൂടുന്നത്.

തകരപ്പുരയിൽ പാറക്കെട്ടിനുള്ളിൽ ഒളിച്ചിരുന്ന രാജവെമ്പാലയെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണു വരുതിയിലാക്കിയത്. വനത്തിലെ ചൂട് സഹിക്കാതെ ഈർപ്പമുള്ള പ്രദേശങ്ങളിലേക്കാണു രാജവെമ്പാലകൾ എത്തുന്നത്. രാജവെമ്പാലയെ ശെന്തുരുണി വനത്തിൽ തുറന്നുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here