തിരുവനന്തപുരം: വാക്‌സീന്‍ എടുക്കാത്ത അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും നിര്‍ബന്ധിത അവധി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ചു ഇന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.

അതേസമയംവാക്‌സീന്‍ ഇതുവരെ എടുക്കാത്ത അധ്യാപകരുടെ കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കുടുംബമായി എത്തുന്നവര്‍ക്കു ഹോട്ടലുകളിലും തിയറ്ററുകളിലും അകലം പാലിക്കുന്നതില്‍ ഇളവുകള്‍ നല്‍കാനും ആലോചനയുണ്ട്.

വാക്‌സീന്‍ എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണു സമൂഹത്തിനു നല്‍കുന്നതെന്നാണു ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here