നെല്ലിയാളത്തെ തേയിലത്തോട്ടത്തിൽ നാലു പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. നെല്ലിയാളത്തിനും വാളവയലിനും ഇടയിൽ റോഡരികിനോടു ചേർന്നു തേയിലത്തോട്ടത്തിലാണു പുലിക്കുഞ്ഞുങ്ങളെ തൊഴിലാളികൾ കണ്ടത്. തൊഴിലാളികൾ അറിയിച്ചത് അനുസരിച്ചു വനംവകുപ്പ് ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴേക്കും ഒരു പുലിക്കുഞ്ഞിനെ കാണാതായി. പരിസരത്തുനിന്നു പുലിയുടെ കരച്ചിൽ കേട്ടതായി തൊഴിലാളികൾ പറഞ്ഞു. തള്ളപ്പുലി വന്നു കുഞ്ഞുങ്ങളെ കൊണ്ടുപോകുമെന്ന പ്രതീക്ഷയിൽ വനംവകുപ്പ് ജീവനക്കാർ സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here