തിരുവല്ല: പോലീസുകാരന്‍ ചമഞ്ഞു മോഷണം നടത്തിയയാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ ഇടനാട് മാലേത്ത് പുത്തന്‍ വീട്ടില്‍ പി.ബി അനീഷ്‌കുമാര്‍ (36) ആണ് പിടിയിലായത്. പ്രതി പിടിയാകുമ്പോഴും പോലീസുകാരനാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു വേഷം. വളഞ്ഞവട്ടം സ്വദേശിയുടെ 500രൂപയും കാതിലെ കടുക്കനും അനീഷ് തട്ടിയെടുത്തു.

മൊബൈല്‍ ലൊക്കേഷന്‍ വെച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കാക്കി നിറത്തിലുളള പാന്റ്, കറുത്ത ബൂട്ട്, ഒറ്റക്കളര്‍ ഷര്‍ട്ടും ധരിച്ച പ്രതിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ പോലീസുകാരനെന്ന് ആരും കരുതും. 65 വയസ്സിനുമേല്‍ പ്രായമുള്ള, കാഴ്ചയില്‍ സാധുക്കളെന്ന് കരുതുന്ന ആളുകളെയാണ് ഇയാള്‍ പറ്റിച്ചിരുന്നത്. മാസ്‌ക്ക് വെക്കാതെ യാത്ര ചെയ്യുന്നവര്‍, ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രികര്‍, ലോട്ടറിക്കച്ചവടക്കാര്‍, വിദേശമദ്യ ചില്ലറ വില്‍പ്പനശാലയില്‍നിന്നും മദ്യം വാങ്ങാന്‍ എത്തുന്നവരും മോഷണത്തിന് ഇരയായിട്ടുണ്ട്.

സെക്യൂരിറ്റിയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നയാളാണ്‌ അനീഷ്. സമാനരീതിയില്‍ മുന്‍പും മോഷണം നടത്തിയിട്ടുണ്ടെന്നു പ്രതി സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here