മണിമല: ദുബായില്‍ നിന്നു നാട്ടിലേക്കുള്ള വിമാനയാത്രയ്‌ക്കിടെ അബോധാവസ്ഥയിലായ മണിമല സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. വേഴാമ്പത്തോട്ടം (കൊച്ചുമുറിയില്‍) മിനി എല്‍സ ആന്റണി (52) യാണ്‌ ഇന്നലെ വെളുപ്പിന്‌ മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു മിനിയുടെയും ഭര്‍ത്താവിന്റെയും യാത്ര.

ദുബായില്‍ ജോലി ചെയ്യുന്ന മിനി മണിമലയിലെ വീട്ടിലേക്കു വരുമ്പോഴായിരുന്നു മരണം. യാത്രയ്ക്കിടെ മിനി അബോധാവസ്ഥയിലാകുകയായിരുന്നു. വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി ഉടനെ തന്നെ ഇവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം അങ്കമാലി ആശുപത്രിയിലെ മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്‌. ഭര്‍ത്താവ്‌: റോയി. പിതാവ്‌ ആന്റണി. മാതാവ്‌: റോസമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here