മൂന്നു വര്‍ഷമായി കേള്‍ക്കാത്ത ഒരു ആക്ഷേപം സമീപകാല രാഷ്ട്രീയ പശ്ചാത്തലത്തില്‍ വളരെ ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് സെക്രട്ടറി അര്‍ത്ഥശങ്കയ്ക്കി ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി മലയാളികള്‍ അവരുടെ ആരോപണങ്ങള്‍ കേള്‍ക്കുകയാണ്. മൂന്നു വര്‍ഷമായി കേള്‍ക്കാത്ത ഒരു ആക്ഷേപം സമീപകാല രാഷ്ട്രീയ പശ്ചാത്തലത്തില്‍ വളരെ ബോധപൂര്‍വ്വം ഉയര്‍ത്തിക്കൊണ്ടുവരികയാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് സെക്രട്ടറി അര്‍ത്ഥശങ്കയ്ക്കി ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.

ആ പേരിലേക്ക് എത്തിക്കാന്‍ അഭിമുഖം നടത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന പരിശ്രമം അഭിനന്ദനാര്‍ഹമാണ്. നേരത്തെ പറഞ്ഞുറപ്പിച്ച പേര് മറന്നുപോയപ്പോള്‍ പറയിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍.

മൂന്നാല് കാര്യങ്ങള്‍ അവര്‍ പറഞ്ഞത് കേള്‍ക്കാനിടയായി. സമീപകാലത്ത് രാഷ്ട്രീയത്തില്‍ വന്ന ചില സംഭവവികാസങ്ങള്‍ ഇതില്‍ പ്രധാനമാണ്. ഒരു സഹപ്രവര്‍ത്തകന് എതിരെ വന്ന ആക്ഷേപത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അതില്‍ തന്റെ പേര് വലിച്ചിഴക്കാനും വലിയ പരിശ്രമം നടക്കുന്നുണ്ടെന്നൂമാണ് ഒരു ആരോപണം. അതിന്റെ ഒരു പശ്ചാത്തലത്തിലാണ് ഈ ഒരു ആക്ഷേപം വന്നതെന്നാണ് താന്‍ കരുതുന്നത്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പലരെ കുറിച്ചും പല പല ആക്ഷേപങ്ങളും വന്നുവെങ്കിലും തന്നെ കുറിച്ച് ഒന്നും പറയാന്‍ തയ്യറായിരുന്നില്ല.

രാമപുരത്ത് അവരെ വീട്ടില്‍ താന്‍ പോയി എന്നാണ് അവര്‍ പറയുന്നത്. രാമപുരത്ത് പാര്‍ട്ടി സംഘടിപ്പച്ച പ്രവാസി പരിപാടിയില്‍ പങ്കെടുത്ത ശേഷം എതിര്‍വശത്തുള്ള വീട്ടില്‍ പോയി ചായ കുടിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച പ്രകാരമാണ് എംഎല്‍എയും പഞ്ഞായത്ത് അംഗവും മറ്റ ജനപ്രതിനിധികളും അടക്കമുള്ളവര്‍ക്കൊപ്പമാണ് പോയത്. അത് അവരുടെ വീടാണെന്ന് അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്.

അവരുടെ തോളില്‍ കയ്യിട്ടു ഫോട്ടോ എടുത്തു എന്നാണ് അവര്‍ പറയുന്നത്. മാധ്യമങ്ങള്‍ എത്ര ശ്രമിച്ചിട്ടും അത്തരമൊരു ഫോട്ടോ കിട്ടിയോ? കോണ്‍സുലേറ്റില്‍ ക്ഷണിച്ച പ്രകാരമാണ് പരിപാടിക്ക് പോയത്.

അവരോട് യുദ്ധം ചെയ്യാന്‍ താനില്ല. ഒന്നു രണ്ടു വര്‍ഷമായി കേന്ദ്ര ഏജന്‍സികളുടെ കഠിനമായ യാതനകള്‍ അനുഭവിച്ച ആളാണ് അവര്‍. ഇന്നിപ്പോള്‍ ബി.ജെ.പിയുടെ പാളയത്തിലാണ് അവര്‍. അവരുമായി താന്‍ നല്ല ബന്ധത്തിലാണ്. കോണ്‍സുലേറ്റ് ഇവിടെ വന്നതു മുതല്‍ അവരുടെ എല്ലാ കാര്യങ്ങളിലും താന്‍ സഹകരിക്കാറുണ്ട്. അവരുമായി മൂന്നാല് വര്‍ഷമായി ഫോണിലൂടെ സംസാരിക്കാറുണ്ടെങ്കിലും ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കാറ്.

താന്‍ അവരുടെ ഒരു സഹോദരനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് അവര്‍ പറയുന്നത്. അത് ശരിയല്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നീതി കിട്ടാന്‍ വലിയ പോരാട്ടം താന്‍ നടത്തിയിരുന്നു. അല്ലാതെ കള്ളക്കേസല്ല അത്.

സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങളില്‍ പാര്‍ട്ടിയുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കും. അവര്‍ ചെന്ന് പെട്ടിരിക്കുന്നത് ബിജെ.പിയും കോണ്‍ഗ്രസുമടങ്ങുന്ന പത്മവ്യൂഹത്തിലാണ്. അതിനുള്ളിലിരുന്ന് സിപിഎമ്മിനേയും സിപിഎം നേതാക്കളെയും ലക്ഷ്യം വയ്ക്കുകയാണെന്നും കടകംപള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം സ്വപ്‌നയുടെ അഭിമുഖം വന്നതിനു പിന്നാലെ കടകംപള്ളി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അഭിമുഖങ്ങളില്‍ ഏറ്റവും ഗുരുതരമായ ആരോപണങ്ങളാണ് കടകംപള്ളിക്കെതിരെ സ്വപ്‌ന ഉന്നയിച്ചത്. സ്വപ്‌നയുടെ ആത്മകഥയിലും കോണ്‍സുലേറ്റില്‍ നിരന്തരം കയറിയിറങ്ങിയ ഒരു മുന്‍മന്ത്രിയെ കുറിച്ച് ഗുരുതര ആരോപണങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here