ന്യൂഡല്‍ഹി: കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
നീക്കം ചെയ്യല്‍ സര്‍ക്കാരിന്റെ സ്വാതന്ത്ര്യമാണെന്നും അത് നിയമപരമാണോ എന്നതിൽ പ്രതികരിക്കാനില്ലെന്നും ഗവർണർ ഡല്‍ഹിയില്‍ മാധ്യമങ്ങ​ളോട് പറഞ്ഞു. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട്‌ ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ സൂചന നല്‍കി. ഓർഡിനൻസിലൂടെ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധികർത്താവാകില്ല. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

 

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ ഒഴിവാക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭ കഴിഞ്ഞ ബുധനാഴ്ച തീരുമാനിച്ചിരുന്നു. പിന്നാലെയാണ് കലാമണ്ഡലം ചാന്‍സലര്‍ പദവിയിൽനിന്ന് ഗവർണറെ നീക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here