തരൂരിനും സുധാകരനും സതീശനും പോസ്റ്റില്‍ തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇവര്‍ മൂന്നു പേരും ഒരുമിച്ച് വേദിയില്‍ എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
കൊച്ചി: ശശി തരൂരിനെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസിന്റെ പരിപാടികള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നു. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കൊച്ചിയിലെ വേദിയിലാണ് പുതുതായി തരൂരിന് ഇടം നല്‍കിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുക്കുന്നുണ്ട്.
പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ മെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് തരൂര്‍ ആണ് . മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ ആയിരുന്നു സംഘടനയുടെ മുന്‍ പ്രസിഡന്റ്. ഡോ. ലാല്‍ ആണ് നിലവിലെ സംസ്ഥാന പ്രസിഡന്റ്.
തരൂരിനും സുധാകരനും സതീശനും പോസ്റ്റില്‍ തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇവര്‍ മൂന്നു പേരും ഒരുമിച്ച് വേദിയില്‍ എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
അതിനിടെ, രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മറുപടിയുമായി തരൂര്‍ രംഗത്തെത്തി. താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്കു വേണ്ടിയാണ്. പാര്‍ട്ടിക്ക് അകത്തുനിന്നാണ് പ്രവര്‍ത്തിക്കുന്നത്. തന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്കും അംഗങ്ങള്‍ക്കും വേണ്ടിയാണെന്നും തരൂര്‍ പറഞ്ഞു. ചെണ്ടയ്ക്ക് താഴെയാണ് മറ്റെല്ലാ വാദ്യങ്ങളുമെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.