അടുത്ത മാസം ബജറ്റ് സമ്മേളനം ചേരാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.

തിരുവനന്തപുരം: ഗവര്‍ണറുമായി ഏറ്റുമുട്ടാനുറച്ച് സര്‍ക്കാര്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇന്നലെ അവസാനിച്ച പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ സഭ പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കില്ല.

സഭ പിരിഞ്ഞശേഷം അക്കാര്യം സ്പീക്കര്‍ വിജ്ഞാപനത്തിലൂടെ ഗവര്‍ണറെ അറിയിക്കുകയാണ് രീതി. എന്നാല്‍ സഭ പിരിയുന്നതായുള്ള അറിയിപ്പ് സാങ്കേതികമായി ഒഴിവാക്കി ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം ചേരാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റെ തീരുമാനം.

 

ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്തുമെങ്കിലൂം ഈ സമ്മേളനം പിരിഞ്ഞശേഷം ചേരുന്ന അടുത്ത സമ്മേളനത്തിന് എന്തായും ഗവര്‍ണറെ ക്ഷണിച്ചേ പറ്റൂ.

LEAVE A REPLY

Please enter your comment!
Please enter your name here