Sunday, October 1, 2023
spot_img
Homeന്യൂസ്‌കേരളംതൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം പതിനെട്ട് തൊഴില്‍ മേഖലകളിലേക്ക്; നാളെ(23.01.2023) മുതല്‍ അപേക്ഷിക്കാം

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം പതിനെട്ട് തൊഴില്‍ മേഖലകളിലേക്ക്; നാളെ(23.01.2023) മുതല്‍ അപേക്ഷിക്കാം

-

സംസ്ഥാനത്തെ മികച്ച തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് നല്‍കിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് നാളെ(23.01.2023) മുതല്‍ അപേക്ഷിക്കാം. ഇത്തവണ പതിനെട്ട് മേഖലകളിലെ തൊഴില്‍ മികവിനാണ് പുരസ്‌കാരം നല്‍കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

നിര്‍മ്മാണം, ചെത്ത്, മരംകയറ്റം, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍, തോട്ടം, ചുമട്ടുതൊഴിലാളികള്‍, സെയില്‍സ് മാന്‍/ സെയില്‍സ് വുമണ്‍, സെക്യൂരിറ്റി ഗാര്‍ഡ്, നഴ്സ്, ഗാര്‍ഹിക, ടെക്സ്റ്റൈല്‍ മില്‍, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ് പണി, മരപ്പണി, കല്‍പ്പണി, വെങ്കല പണി, കളിമണ്‍പാത്ര നിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം), മാനുഫാക്ച്ചറിംഗ്/പ്രോസസിംഗ് (മരുന്ന് നിര്‍മ്മാണ തൊഴിലാളി, ഓയില്‍ മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മ്മാണ തൊഴിലാളി, ഫിഷ് പീലിംഗ്), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മത്സ്യ ബന്ധന/വില്‍പ്പന തൊഴിലാളികള്‍ എന്നിങ്ങനെ 18 മേഖലകളിലെ തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം.

തൊഴില്‍ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലില്‍ നൂതന ആശയങ്ങള്‍ കൊണ്ടുവരാനുള്ള താല്‍പര്യം, പെരുമാറ്റം, തൊഴില്‍ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം,തൊഴില്‍ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഢങ്ങളുടെ അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളിലുള്ള പരിശോധനയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

തൊഴിലുടമ സാക്ഷ്യപ്പെടുത്തുന്ന നിശ്ചിത ഫോര്‍മാറ്റിലുള്ള സാക്ഷ്യപത്രവും 20 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലി പൂരിപ്പിച്ചതും അടക്കമുള്ള അപേക്ഷകള്‍ തൊഴില്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. സ്ഥിരമായ തൊഴിലുടമയില്ലാത്ത തൊഴിലാളികള്‍ അതത് വാര്‍ഡ്മെമ്പര്‍ നല്‍കുന്ന സാക്ഷ്യപത്രം ഉള്‍ക്കൊള്ളിച്ചാല്‍ മതിയാവും. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും അനുബന്ധസഹായങ്ങള്‍ക്കും എല്ലാ അസി. ലേബര്‍ ഓഫീസുകളിലും ജില്ലാ ലേബര്‍ ഓഫീസുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ സജ്ജമാക്കും.

ചോദ്യാവലിയും സാക്ഷ്യപത്രത്തിന്റെ മാതൃകയും www.lc.kerala.gov.in എന്ന തൊഴില്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ തൊഴിലാളി ശ്രേഷ്ഠ പോര്‍ട്ടലില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 30. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാ ലേബര്‍ ഓഫീസുകളുമാ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായോ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: