ചെന്നൈ; തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനു സമീപം പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ മരിച്ചു. ഗജേന്ദ്രന്‍, ഭൂപതി, വിജയ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവം നടന്നത് ഇന്ന് ഉച്ചയോട് കൂടി കാഞ്ചിപുരത്തിന് സമീപത്തായിരുന്നു. സംഭവത്തില്‍ പതിനാറു പേര്‍ക്ക് പരിക്കേറ്റു. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പടക്കശാലയ്ക്ക് പുറത്ത് ഉണങ്ങാനിട്ട പടക്കങ്ങളിലേക്ക് തീ പടരുകയായിരുന്നു.
സ്‌ഫോടനമുണ്ടായത് 25 പേര്‍ ജോലി ചെയ്തിരുന്ന പടക്കശാലയിലാണ്. നരേന്ദ്രകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പടക്കശാല. ലൈസന്‍സുള്ള പടക്ക നിര്‍മാണശാലയാണോയെന്ന് വ്യക്തമല്ല. തീപിടിച്ചത് ഉണക്കാനായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ക്കാണ്. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങളിലേക്കും തീ പടര്‍ന്നു. തുടര്‍ന്ന് ഗോഡൗണിലുണ്ടായിരുന്ന തൊഴിലാളികള്‍ അതിനകത്ത് കുടുങ്ങുകയായിരുന്നു.
അഗ്നിരക്ഷ സേനയെ തീ പടര്‍ന്ന ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയത് 30 മിനിറ്റോളം പരിശ്രമിച്ചാണ്. ഉടന്‍ തന്നെ കുടുങ്ങി കിടന്ന തൊഴിലാളിളെ രക്ഷിച്ച് കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.