വാഷിംഗ്ടൺ : തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ നടന്ന ഫൊക്കാനയുടെ കേരള കൺവൻഷൻ വൻവിജയമാക്കി മാറ്റാൻ സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി  ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കലാഷാഹി.

കൺവൻഷൻ വിജയിപ്പിക്കുന്നതിനായി അമേരിക്കയിൽ നിന്നും കേരളത്തിലെത്തിയ ഫൊക്കാനയുടെ മുഴുവൻ പ്രതിനിധികൾക്കും തന്റെയും ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്റെയും പേരിൽ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നതായി ഡോ.കല പ്രസ്താവനയിൽ പറഞ്ഞു.ഫൊക്കാനയുടെ നാളിതുവരെയുള്ള കൺവൻഷനുകളുടെ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കുന്ന തരത്തിൽ കൺവൻഷൻ വിജയകരമായി മാറിയതിന്റെ ക്രെഡിറ്റ് ഫൊക്കാനയുടെ ഭാരവാഹികൾക്കും മുൻ ഭാരവാഹികൾക്കും ഓരോ അംഗങ്ങൾക്കും സമർപ്പിക്കുകയാണ്.ഈ കൺവൻഷൻ തിരുവനന്തപുരത്തുവച്ചു നടത്തുന്നതിന് എല്ലാ പിന്തുണയും സഹകരണവും നൽകിയ കേരളീയത്തിന്റെ ഭാരവാഹികൾക്കും ഡോ.കല നന്ദി അറിയിച്ചു.

മാർച്ച് 31,ഏപ്രിൽ ഒന്ന് തിയതികളിൽ നടന്ന കൺവൻഷനിൽ ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള,കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ,സംസ്ഥാന മന്ത്രിമാരായ .പി.എ.മുഹമ്മദ് റിയാസ് ,വി.ശിവൻകുട്ടി, , ജി.ആർ.അനിൽ ,അഡ്വ.ആന്റണിരാജു, എം.പിമാരായ ഡോ .ശശിതരൂർ, പി.വി.അബ്ദുൾവഹാബ് ജോൺബ്രിട്ടാസ് ,മുൻ അംബാസിഡർ ഡോ.ടി.പി.ശ്രീനിവാസൻ,വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി.സതീദേവി, എം.എ.ബേബി ,കടകം പള്ളി സുരേന്ദ്രൻ എം.എൽ.എ,മോൻസ്ഡോ ജോസഫ് എംഎൽ.എ, .എസ്.എസ്.ലാൽ ,.ജെ.കെ.മേനോൻ, ഇ.എം.രാധ എന്നിവരടക്കം ഒട്ടേറെ പ്രമുഖ വ്യക്തികൾ

പങ്കെടുത്തിരുന്നു. ഇത്രയും നേതാക്കൾ ഒരുമിച്ച് പങ്കെടുത്തത് വലിയ അംഗീകാരമായിരുന്നു.കൺവൻഷന് വലിയ തോതിൽ മീഡിയാ കവറേജും ലഭിക്കുകയുണ്ടായി.

കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിക്കുള്ള അവാർഡ് മന്ത്രി പി.എ.മുഹമ്മദ് റിയാസിനും എം.പിക്കുള്ള പുരസ്ക്കാരം ജോൺബ്രിട്ടാസിനും കൺവൻഷനിൽ വച്ച്  നൽകുകയുണ്ടായി.കേരള സർവകലാശാലയുമായി ചേർന്ന് നടത്തുന്ന ഭാഷയ്ക്കൊരു ഡോളർ, ഫൊക്കാനയുടെ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ള സ്മാരക നഴ്സസ്അ വാർഡ്,സതീഷ് ബാബു സ്മാരക പ്രവാസി സാഹിത്യ അവാർഡ്, ഫൊക്കാന സാഹിത്യ അവാർഡ് എന്നിവ കൺവൻഷൻിൽ വിതരണം ചെയ്യുകയുണ്ടായി.പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ജി.ശേഖരൻനായരെ അനുസ്മരിച്ചുകൊണ്ടുള്ള മാദ്ധ്യമ സെമിനാറും, സ്ത്രീകളുടെ സജീവ പങ്കാളിത്തം പ്രകടമായ

വനിതാ ഫോറവും,ബിസിനസ് സെമിനാറും കൺവൻഷന്റെ മാറ്റുകൂട്ടുന്നതായിരുന്നു.കൺവൻഷനോടനുബന്ധിച്ച് നടന്ന കലാ പരിപാടികളും ആകർഷകമായിരുന്നു.ഈ പ്രസ്താവനയിലൂടെ ഓരോരുത്തരേയും പേരെടുത്തു പറഞ്ഞ് നന്ദി അറിയിച്ചതായി  കണക്കാക്കണമെന്നും ഡോ.കലാ ഷാഹി അഭ്യർത്ഥിച്ചു.സർവ്വർക്കും ഫൊക്കാനയുടെ ഈസ്റർ ആശംസകളും കലാ ഷാഹി നേർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here