കോട്ടയത്ത് ബൈക്കില്‍ കറങ്ങി എം.ഡി.എം.എ. വില്‍പ്പന നടത്തുന്ന യുവാക്കള്‍ പിടിയില്‍. കോട്ടയം കൂനന്താനം സ്വദേശികളായ ജോസഫ് സ്‌കറിയ(23) ഷോണ്‍ കുര്യന്‍ (22), എന്നിവരെയാണ് കോട്ടയം റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി.വൈ ചെറിയാന്റെ നേതൃത്വത്തിലുളള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ഇരുവരെയും കോട്ടയം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച്‌ ലഹരിമരുന്ന് കൈമാറാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്ന് 3.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നഗരത്തിലെ യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും രാസലഹരി വില്‍പ്പന നടത്തുന്നവരാണ് പ്രതികളെന്നാണ് ലഭിക്കുന്ന വിവരം. ബസ് സ്റ്റാന്‍ഡിന് സമീപം ലഹരിമരുന്ന് കൈമാറാനെത്തിയ പ്രതികളെ വേഷം മാറിയെത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ജീപ്പിലെത്തിയ എക്സൈസ് ഇന്‍സ്പെക്ടറും മറ്റും ഉദ്യോഗസ്ഥരും ചേര്‍ന്ന് ചേര്‍ന്ന് കീഴ്പ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച്‌ വിശദമായ അന്വേഷണം തുടരുകയാണ്. എം.ഡി.എം.എ. എറണാകുളത്ത് നിന്നാണ് കോട്ടയത്ത് എത്തിച്ചതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. കോട്ടയത്ത് രണ്ടു ദിവസത്തിനിടെ എക്സൈസ് നടത്തിയ രണ്ടാമത്തെ എം.ഡി.എം.എ ലഹരിവേട്ടയാണിത്.

എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി.വൈ. ചെറിയാന്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.സബിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഡി.മനോജ്കുമാര്‍, ആര്‍.കെ.രാജീവ്,.കെ.രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എസ്.നൂജു, ടി.സന്തോഷ്, ശ്യാംകുമാര്‍, രതീഷ് കെ.നാണു, അശോക് ബി.നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here