കേരളത്തിന്റെ കടലും കടൽ തീരവും സ്വകാര്യ കുത്തകകൾക്ക് വിറ്റ് കടൽ തീരത്തിന്റെ സംരക്ഷകരായ മത്സ്യ തൊഴിലാളികളെ ആട്ടിയോടിയ്ക്കുന്നതിനെതിരെ ഉപവാസ സമരവുമായി ബി. ജെ. പി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി രംഗത്ത്.

മാരാരിക്കുളം കടപ്പുറത്ത് സഹസിക ടൂറിസത്തിന്റെ പേരിൽ കടലും തീരവും എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി സ്വകാര്യ തട്ടിക്കൂട്ട് കമ്പനിക്ക് DTPC നൽകിയതിനെതിരെ ഈ മാസം 9 ആം തീയതി രാവിലെ മുതൽ വൈകുന്നേരം വരെ സന്ദീപ് വാചസ്പതി ഉപവസിക്കുന്നു. ഉപവാസ സമരം ബി. ജെ. പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉത്ഘാടനം ചെയ്യും

യൂണിഫോം അണിയാത്ത സൈനികരായ മത്സ്യത്തൊഴിലാളികൾ തീരത്തു നിന്ന് ഒഴിഞ്ഞു പോയാൽ രാജ്യവിരുദ്ധ ശക്തികൾ കയ്യടക്കും. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ കടലും തീരവും കൈമാറിയത് ഗുരുതരമായ നിയമ ലംഘനം ആണെന്നും ഇത് കൈമാറാൻ DTPC ക്ക് അധികാരം ഇല്ല എന്നിരിക്കെ ഇതിന്റെ പിന്നിലുള്ള ഗൂഡലോചനയും അന്യൂഷിക്കേണ്ടതുണ്ട്. ഈ സമരം തുടക്കം മാത്രമാണ്. ഈ നിയമ ലംഘന ത്തിനെതിരെ നിയമപരമായും അതോടൊപ്പം ബഹുജനങ്ങളെ അണി നിരത്തി തുടർ സമരങ്ങളും ഉണ്ടാവുമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here