Sunday, October 1, 2023
spot_img
Homeന്യൂസ്‌അമേരിക്കലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് വേൾഡ് മലയാളി ഫെഡറേഷന്റെ ആശംസകൾ 

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് വേൾഡ് മലയാളി ഫെഡറേഷന്റെ ആശംസകൾ 

-

റഫീഖ് മരക്കാർ പി ർ ഓ

ന്യൂയോർക്ക്: ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്  ജൂൺ 9 മുതൽ 11 വരെ ന്യൂയോർക്ക് നഗരം സാക്ഷ്യം വഹിക്കുകയാണ്.ടൈംസ് സ്ക്വയറിലെ മാർക്യുസ് ഹോട്ടലിൽ നടക്കുന്ന ഈ സമ്മേളനം വൻവിജയമായി തീരുന്നതിന് വേൾഡ് മലയാളി ഫെഡറേഷൻ ആശംസകൾ നേർന്നു.

ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ(ഡബ്ല്യുഎംഎഫ്) ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ്. ലോകമെമ്പാടുമുള്ള 164 രാജ്യങ്ങളിലായി  ഡബ്ല്യുഎംഎഫിന്  201 യൂണിറ്റുകളുണ്ട്. 

ലോകകേരള സഭ പ്രവാസി മലയാളികൾക്ക് അഭിമാനമാണെന്നും നോർക്കയുമായി  ചേർന്ന് പ്രവർത്തിക്കാൻ സംഘടനയ്ക്ക് സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും ഡബ്ല്യുഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ) അറിയിച്ചു.ലോക കേരളാസഭയുടെ  അമേരിക്കൻ റീജിയണൽ കോൺഫറൻസിന് ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മേഖലാസമ്മേളനം, കേരളത്തിലെ എല്ലാ പ്രവാസികൾക്കും ഒത്തുചേരുന്നതിനും അവരുടെ വികാരങ്ങൾ വെളിപ്പെടുത്തുന്നതിനും  അവരുടെ നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വേദിയായി തീരട്ടെ എന്ന് ലോകകേരളസഭയിലെ അംഗങ്ങൾകൂടിയ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ്‌ ഡോ.ജെ. രത്നകുമാർ (ഒമാൻ), കോഓർഡിനേറ്റർ പൗലോസ് തേപ്പാല (ഖത്തർ) ,സെക്രട്ടറി ഹരീഷ് നായർ (ബെനിൻ റിപ്പബ്ലിക്ക്), നിസാർ എടത്തും മീത്തൽ (ഹെയ്തി) എന്നിവർ ആശംസസന്ദേശത്തിൽ പറഞ്ഞു. 

വിദേശത്ത് താമസിക്കുന്ന എല്ലാ മലയാളികൾക്കും വ്യക്തിപരമായും സാമ്പത്തികപരമായും സാമൂഹികപരമായും ആഗോളതലത്തിലും മെച്ചപ്പെട്ട ഭാവിക്കായി ഒരുമിച്ച് പ്രവർത്തിക്കാനും പരിശ്രമിക്കാനും ലോകകേരളസഭയും നോർക്കയും ഒരു പ്രചോദനമാകണമെന്നു ഡബ്ലിയുഎംഎഫ്  ഗ്ലോബൽ  ഹെല്പ് ഡെസ്ക് ഫെസിലിറ്റേറ്ററും മുൻ വൈസ് ചെയർപേഴ്‌സണുമായ ഡോ ആനി ലിബു (യുഎസ്‌എ) എൽകെഎസ് അംഗങ്ങളായ സിബി ഗോപാലകൃഷ്ണൻ (വെസ്റ്റ് ഇൻഡീസ് ) സിറോഷ് ജോർജ് (ഓസ്ട്രിയ) കോശി സാമുവേൽ, സോവിച്ചൻ ചേന്നാട്ടുശേരി (ബഹ്‌റിൻ) ,ജോൺസൻ തൊമ്മാന (ഈജിപ്ത്) ,മുരളീധരൻ പാളിയത്തു് (സ്‌നെഗൾ), ജിഷ്ണു മാധവൻ, സുനിൽ പാറക്കൽ, അനിൽ രാജ് (ജപ്പാൻ) കെൻ ജയരാജ് (ഖത്തർ), ഇബ്രാഹിം സുബ്ഹാൻ (റിയാദ്) Dr അനിൽ ഫിലിപ്പ് (മലേഷ്യ) ലിജോ ജോസഫ് (ഇറ്റലി) നസീർഖാൻ (ഗാന) ബ്ലെസ്സൺ ജോസ് (ന്യൂസിലാൻഡ്) അനൂപ് പള്ളിക്കര (അംഗോള) എന്നിവർ അഭിപ്രായപ്പെട്ടു.മേഖലാ സമ്മേളത്തിന് ഏവരും  ആശംസകൾ അർപ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: