ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലകളുടെ പട്ടികയിൽ കോഴിക്കോടൻ രുചിയും ഇടംപിടിച്ചു. പ്രശസ്തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡ് ‘ടേസ്റ്റ് അറ്റ്‌ലസ്’ പുറത്തുവിട്ട പട്ടികയിൽ കോഴിക്കോട്ടെ പാരഗൺ ഹോട്ടലാണ് 11 -ാമതായി ഇടം പിടിച്ചത്. ഹോട്ടലിലലെ ഏറ്റവും വിശിഷ്ട വിഭവമായി ബിരിയാണിയെന്നാണ് പട്ടികയിൽ വ്യക്തമാക്കുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച 150 ഇതിഹാസ റെസ്റ്റോറന്റുകളുടെ പട്ടികയാണ് പഠനങ്ങളുടെ ഭാഗമായി ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടത്. ഇന്ത്യയിൽ നിന്ന് ആകെ ഏഴ് റെസ്റ്റോറന്റുകളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ടേസ്റ്റ് അറ്റ്ലസ് ഗൈഡ് ജീവിതത്തിൽ ഒരിക്കലെങ്കിലും പരീക്ഷിക്കേണ്ട ഭക്ഷ്യ അനുഭവമാണെന്നും ഉറപ്പുനൽകുന്നു. ഇവ വെറും ഭക്ഷണം കഴിക്കാനുള്ള ഇടങ്ങൾ മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങൾ , ഗാലറികൾ, സ്മാരകങ്ങൾ എന്നിവയുമായൊക്കെ താരതമ്യപ്പെടുത്താവുന്ന ഇടങ്ങളാണ്.

ലോകത്തിലെ ഏറ്റവും ഐതിഹാസിക ഭക്ഷണശാലയായി തെരഞ്ഞെടുക്കപ്പെട്ടത് നൂറ്റാണ്ടിലേറെയായി ഒരൊറ്റ വിഭവമായ ‘ഷ്നിറ്റ്‌സെൽ വീനർ ആർട്ടി’ൽ കേന്ദ്രീകരിച്ച് പ്രശസ്തരായ ഓസ്ട്രിയയിലെ വിയന്നയിലുള്ള ഫിഗ്‌മുള്ളർ ആണ് . യുഎസിലെ ന്യൂയോർക്ക് സിറ്റിയിൽ കാറ്റ്‌സിന്റെ ഡെലിക്കേറ്റ്‌സെൻ, ഇന്തോനേഷ്യയിലെ സനൂറിലുള്ള വാറുങ് മാക് ബെംഗ് എന്നിവ പട്ടികയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. പാരഗൺ ഹോട്ടൽ, പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യത്തിന്റെ പേരിലാണ് പ്രശസ്തിയാര്‍ജിക്കുന്നത്. പ്രദേശത്തെ സമ്പന്നമായ ഭക്ഷണ പാരമ്പര്യത്തിന്റെ ഒരു ചിഹ്നമാണ് ഈ ഭക്ഷണശാല.

LEAVE A REPLY

Please enter your comment!
Please enter your name here