കൊച്ചി: വരള്‍ച്ച നേരിടാന്‍ നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്ത ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി മമ്മൂട്ടിയോടൊപ്പം നടന്മാരായ സലീംകുമാറും കുഞ്ചാക്കോ ബോബനും ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

നഗരത്തില്‍ രണ്ടു സ്ഥലത്തുകൂടി കുടിവെള്ളം വിതരണകേന്ദ്രങ്ങള്‍ സ്ഥാപിച്ച് പദ്ധതി വ്യാപിപ്പിച്ചു. കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കുടിവെള്ള വിതരണ കേന്ദ്രം നടന്‍ സലിം കുമാറും, എറണാകുളം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് സമീപം നടന്‍ കുഞ്ചാക്കോ ബോബനുമാണ് പദ്ധതിക്ക് തുടക്കമിട്ടത്. രണ്ടു സ്ഥലങ്ങളിലും നടന്‍
മമ്മൂട്ടി, വിജിലന്‍സ് എസ്പി ആര്‍. നിശാന്തിനി, കെ.ആര്‍. വിശ്വംഭരന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്നുള്ള എല്ളാ നാളുകളിലും ഈ സംവിധാനം തുടരാനാകില്ളെങ്കിലും കടുത്ത ചൂട് കത്തിനില്‍ക്കുന്ന ഈ അവസ്ഥയില്‍ ചെറിയൊരു ആശ്വാസമാകും ഈ കേന്ദ്രങ്ങളെന്നും കുടിവെള്ളത്തിന്‍െറ കാര്യത്തില്‍ ഓരോരുത്തരും സ്വയം പര്യാപ്തരാകണമെന്നും മമ്മൂട്ടി ഓര്‍മ്മിപ്പിച്ചു.

അഞ്ചു വര്‍ഷം കൊണ്ടു എല്ളാ വീടുകളിലും സ്വന്തമായി വെള്ളം കണ്ടെത്താനും ജില്ളയിലെ മുഴുവന്‍ കുളങ്ങളും തടയണകളും കിണറുകളും സംരക്ഷിച്ചു അവയിലെ വെളളം വെള്ളം കുടിക്കാന്‍ യോഗ്യമാക്കാനുമാണ് ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതയിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here