തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം നിഷേധിച്ച് കുടുംബം. സംസ്‌കാരം ‘അപ്പ’യുടെ അന്ത്യാഭിലാഷം അനുസരിച്ച് നടക്കണം. ഇക്കാര്യത്തില്‍ അമ്മ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും മകന്‍ ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞൂ.

കുടുംബത്തിന്റെ ആഗ്രഹം അനുസരിച്ച് സംസ്‌കാരചടങ്ങുകള്‍ നടത്തുമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു വ്യക്തമാക്കി. സാധാരണ മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം നടത്തുക.

തനിക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന് അദ്ദേഹം േനരത്തെ പറഞ്ഞിരുന്നു. കുടുംബത്തെയും ഇക്കാര്യം അറിയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം കുടുംബവുമായി സംസാരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

കേരളത്തിന്റെ പുരോഗതിക്ക് വളരെയേറെ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് മന്ത്രിസഭാ യോഗം. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ മന്ത്രിസഭാ യോഗം അനുശോചന രേഖപ്പെടുത്തി.

രാവിലെ ഏഴ് മണിക്ക് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് പുറപ്പെട്ട വിലാപയാത്ര മൂന്ന് മണി കഴിഞ്ഞിട്ടും തിരുവനന്തപുരം ജില്ല പിന്നിട്ടില്ല. കിളിമാനൂര്‍ വരെയാണ് യാത്ര എത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here