തൃപ്പൂണിത്തുറ: വിപിഎസ് ലേക്‌ഷോർ തൃപ്പൂണിത്തുറ ഗവ. ബോയ്സ് എച്ച്.എസ്.എസ് സിന് സിസിടിവി ക്യാമറകൾ നൽകി.സ്വിച്ച് ഓൺ കർമ്മം തൃപ്പൂണിത്തുറ എംഎൽഎ കെ ബാബു നിർവ്വഹിച്ചു. സമൂഹത്തിന്റെ ന്യായമായ ഏതൊരു ആവശ്യത്തിനും എന്നും കൂടെ ഉണ്ടാകുമെന്ന് വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള അറിയിച്ചു. ചടങ്ങിൽ ലേക്‌ഷോർ കമ്പനി സെക്രട്ടറി ആർ മുരളീധരൻ, സ്കൂൾ പ്രിൻസിപ്പൽ പൊന്നമ്മ ടീച്ചർ, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ സെറീന പി.എസ്, മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ പ്രദീപ് കുമാർ, ഹിൽ പാലസ് പോലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ. സമീഷ് പി.എച്ച്, പി.റ്റി.എ പ്രസിഡന്റ് ശ്രീനിവാസൻ, പി.റ്റി.എ അംഗം സിറിയക്ക് എന്നിവർ പങ്കെടുത്തു.

photo caption: വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ ശ്രീമതി സെറീന പി.എസ്, പി.റ്റി.എ അംഗം ശ്രീ സിറിയക്ക്, വിപിഎസ് ലേക്‌ഷോർ കമ്പനി സെക്രട്ടറി ശ്രീ ആർ മുരളീധരൻ, ലേക്‌ഷോർ മാനേജിങ് ഡയറക്ടർ ശ്രീ എസ് കെ അബ്ദുള്ള, എമ്.എല്.എ ശ്രീ കെ ബാബു, മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ശ്രീ പ്രദീപ് കുമാർ, പി.റ്റി.എ പ്രസിഡന്റ് ശ്രീ ശ്രീനിവാസൻ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പൊന്നമ്മ ടീച്ചർ എന്നിവർ.

LEAVE A REPLY

Please enter your comment!
Please enter your name here