കാർഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് നികുതിയിളവിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി നിര്‍ണായക വിധി. കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാവില്ലെന്നും സുപ്രീംകോടതി വിധിച്ചു. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി വകുപ്പിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാനത്തെ കാര്‍ഷിക വികസന ബാങ്കുകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ജസ്റ്റീസ് ബി.വി നാഗരത്നയുടെ ബെഞ്ചിന്‍റെ സുപ്രാധാന വിധി

കാര്‍ഷിക വികസന ബാങ്കുകള്‍ സഹകരണ ബാങ്കുകള്‍ക്ക് സമാനമാണെന്നും നികുതിയളവിന് അര്‍ഹയില്ലെന്നുമായിരുന്നു ആദാനയനികുതി വകുപ്പിന്‍റെ ഉത്തരവ്. ആദായനികുതി വകുപ്പിന്‍റെ ഉത്തരവ് പ്രകാരം 70 കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ 600 കോടി നികുതി അടയ്ക്കേണ്ടതായിരുന്നു. നേരത്തെ ആദായനികുതി വകുപ്പിന്‍റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചതോടെയാണ് ബാങ്കുകള്‍ സുപ്രീംകോ‍ടതിയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here