കൊച്ചി ഇ ഡി ഓഫിസിൽ കേരളാ പൊലീസ് സംഘം പരിശോധന നടത്തി. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി ആ‍ര്‍ അരവിന്ദാക്ഷൻ നൽകിയ പരാതിയിന്മേലുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം ഇ ഡി ഓഫീസിലെത്തിയത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി തന്നെ മര്‍ദ്ദിച്ചുവെന്നാണ് കൗൺസിലറുടെ പരാതി. എറണാകുളം സെൻട്രൽ പൊലീസ് സംഘമാണ് ഇ ഡി ഓഫിസിൽ പരിശോധന നടത്തിയത്.

കരുവന്നൂ‍ര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിനിടെ കള്ളമൊഴി നൽകുന്നതിന് വേണ്ടി ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്നാണ് പരാതി. തൃശൂർ മെഡിക്കൽ കോളേജിൽ അരവിന്ദാക്ഷൻ ചികിത്സ തേടിയിരുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് സ്ഥിരീകരിച്ചിരുന്നു. കളള മൊഴി നൽകാൻ മര്‍ദ്ദിച്ചുവെന്നാണ് കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതിയിലുള്ളത്. സെൻട്രൽ പൊലീസാണ് പ്രാഥമിക പരിശോധന നടത്തുന്നത്. എഫ്ഐആ‍ര്‍ രജിസ്റ്റ‍ർ ചെയ്ത് കേസെടുത്തേക്കുമെന്നാണ് സൂചന. നേരത്തെ സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയിൽ പൊലീസ് ഇഡി ഉദ്യോഗസ്ഥ‍ക്കെതിരെ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here