കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ 9 വര്‍ഷമായി പഠനസഹായങ്ങള്‍ നല്‍കിവരുന്ന പ്രൊഫ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ദുബായിലെ പാന്തിയണ്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപകന്‍ കല്‍പ്പേഷ് കിനരിവാലയുമായി സഹകരിച്ച് 500 വിദ്യാര്‍ത്ഥികള്‍ക്കു കൂടി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ട്രസ്റ്റ് നല്‍കി വരുന്ന മൂന്നാം ഘട്ടത്തില്‍പ്പെട്ട ഈ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം ശനിയാഴ്ച കുന്നുകരയില്‍ നടക്കും. ട്രസ്റ്റി കൂടിയായ പ്രൊഫ കെ വി തോമസ്, വ്യവസായമന്ത്രി പി രാജീവ്, കല്‍പ്പേഷ് കിനരിവാല എന്നിവര്‍ പങ്കെടുക്കും.

2023 സെപ്തംബര്‍ 9നാണ് പുതിയ സ്‌കീമിന് തുടക്കമിട്ടതെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. മൂന്നുഘട്ടങ്ങളിലായാണ് 3000 വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കീമില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് എല്ലാ വിഷയങ്ങളിലും എ+ നേടുന്ന 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.

വിദ്യാര്‍ത്ഥികളാണ് നാളെയുടെ ശില്‍പ്പികള്‍ എന്നതു കണക്കിലെടുത്താണ് പാന്തിയണിന്റെ ഈ സിഎസ്ആര്‍ പദ്ധതിയെന്ന് കല്‍പ്പേഷ് കിനരിവാല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here