സിപിഎമ്മിന്‍റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ പരിപാടിയിൽ മുസ്ലിം ലീ​ഗ് പങ്കെടുക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം, ഇ ടി മുഹമ്മദ് ബഷീർ എംപി അടക്കമുള്ള നേതാക്കളുടെ പ്രതികരണങ്ങൾ വന്നതോടെ ലീ​ഗ് പരിപാടിയിൽ പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഐഎം. എന്നാൽ ഔദോഗിക പ്രതികരണം വന്നതോടെ പലസ്തീൻ വിഷയത്തിലൂടെ ലീ​ഗിനെ ഇടതുപക്ഷത്ത് അനുകൂലമാക്കി നിർത്താനുള്ള സിപിഐഎമ്മിന്റെ പ്രതീക്ഷയും അസ്തമിക്കുകയാണ്. ലീഗ് നീക്കത്തിലുള്ള പ്രതിഷേധം കോൺഗ്രസ് നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു.

നിലവിൽ പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഐഎം ശ്രമിക്കുന്നത്. വ്യക്തമായ നിലപാടില്ലാത്തതിനാൽ കോൺഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിർത്തും. പ്രശ്നത്തിൽ മുസ്ലീംലീഗ് നിലപാട് ശരിയെന്ന വിലയിരുത്തലും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here