കേരളീയത്തിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുത്ത് മുതിർന്ന ബിജെപി നേതാവ് ഒ.രാജഗോപാൽ. പ്രധാനപ്പെട്ട പരിപാടി ആയതിനാൽ പങ്കെടുക്കാതിരിക്കുന്നത് എങ്ങനെയെന്ന് കേരളീയം സദസിലെത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നല്ല കാര്യങ്ങൾ ആര് ചെയ്താലും അംഗീകരിക്കുമെന്നും കേരളീയം നല്ല പരിപാടി ആയതിനാലാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളീയത്തെ എതിർക്കുന്നതായി അറിയില്ല. മുഖ്യമന്ത്രി പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ കേൾക്കണമല്ലോ. വികസനത്തിന്റെ കാര്യത്തിൽ വിട്ടു നിൽക്കേണ്ട കാര്യമില്ലെന്നും കണ്ണടച്ച് എതിർക്കേണ്ടതില്ലെന്നും ഒ.രാജഗോപാൽ പ്രതികരിച്ചു.

അതേസമയം ബിജെപി ഗുരുതരം ആരോപണങ്ങൾ ഉന്നയിക്കുകയും ധൂർത്താണെന്ന ആക്ഷേപിക്കുകയും ചെയ്ത് ബഹിഷ്കരിച്ച പരിപാടിയിലാണ് ഒ രാജഗോപാൽ പങ്കെടുത്തത്. മറ്റ് ബിജെപിനേതാക്കൾ ആരും കേരളീയം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. കേരളീയത്തിനെതിരെ കെ സുരേന്ദ്രൻ അതിരൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here