അനാരോഗ്യംമൂലം സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മൂന്ന് മാസത്തെ അവധിക്ക് കേന്ദ്ര കമ്മിറ്റിക്ക് അപേക്ഷ നല്‍കി കാനം രാജേന്ദ്രന്‍. പകരം ചുമതല ബിനോയ് വിശ്വത്തിനു നല്‍കണമെന്നാണ് കാനം ആവശ്യപ്പെട്ടിരിക്കുന്നത്. കാനത്തിന്റെ അപേക്ഷയില്‍ ഈ മാസം ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി തീരുമാനമെടുക്കും.

ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നതുമൂലം കാനം ചികിത്സയിലും വിശ്രമത്തിലുമാണ്. അടുത്തകാലത്ത് കാലിന് ശസ്ത്രക്രിയയും നടന്നതിനാല്‍ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here