തിരുവനന്തപുരത്ത് ശബരിമല അയ്യപ്പഭക്തന്മാർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു ബേക്കറിയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ കടയുടമ അലിയാട് സ്വദേശി രമേശൻ(47) മരിച്ചു. പുലർച്ചെ 4.45നാണ് അപകടം നടന്നത്. ആന്ധ്ര സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട് തൻട്രാംപൊയ്കയിലാണ് അപകടം നടന്നത്. കരേറ്റ് ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ യാത്രക്കാരായ ആന്ധ്ര സ്വദേശികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരുക്ക് കാര്യമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിവരുന്നവരായിരുന്നു സംഘം. പൊലീസ് തുടർനടപടികൾ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here