ഷൂ ഏറ് സമരരീതിയുമായി മുന്നോട്ട് പോകില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നവകേരള ബസിനെതിരെ ഷൂ എറിഞ്ഞ രീതിയിലുള്ള സമരമാർഗം ജനാധിപത്യപരമല്ലെന്ന ബോധ്യമുണ്ടെന്നും ഈ രീതി തുടരില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഷൂ ഏറ് സമരം വൈകാരിക പ്രകടനം മാത്രമായാണ് കണക്കാക്കുന്നതെന്നും സംഭവം പാർട്ടിയുടെ അറിവോടെയല്ലെന്നും കെഎസ്‌യു വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം വരെ കരിങ്കൊടി പ്രതിഷേധം ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. ഷൂ ഏറ് സമരം തുടരുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും അലോഷ്യസ് സേവ്യർ പറയുന്നു.

ഇന്നലെ പെരുമ്പാവൂരിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു ഷൂ ഏറ് പ്രതിഷേധം നടന്നത്. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് വധ ശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here