മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന നവകേരള സദസ്സിന്റെ ബസ്സിന്‌ നേരെ ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമാധാനപരമായ സമരമാണ് ആഹ്വാനം ചെയ്തതെന്നും ഷൂ ഏറ് തുടരരുതെന്ന് നിർദേശം നൽകിയെന്നും വി ഡി സതീശൻ വ്യകത്മാക്കി. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണെന്നും മുഖ്യമന്ത്രി സ്റ്റാലിൻ ചമയേണ്ടെന്നും സതീശൻ പറഞ്ഞു. ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നതെന്നും മുഖ്യമന്ത്രി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശൻ പരിഹസിച്ചു. നവ കേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here