കൊച്ചി:ഒരു തോക്കിന്‍ തുമ്പിലോ, ബോംബ് സ്ഫോടനത്തിലോ എരിഞ്ഞ് തീര്‍ന്നേക്കാവുന്നവരുടെ ജീവിതം, അത് തിരിച്ച് കിട്ടിയ ഉള്ള് നിറഞ്ഞ സന്തോഷത്തിലായിരുന്നു ഇന്നലെ കേരളം. ലിബിയയില്‍ കുടങ്ങിയ18 മലയാളികള്‍ ജീവനോടെ തിരിച്ചെത്തിയതിന്‍റെ സന്തോഷം. വ്യാഴാഴ്ച രാവിലെ  8.30 ഓടെയാണ് ലിബിയയില്‍ നിന്നുള്ള മലയാളി സംഘം കൊച്ചിയിലെത്തിയത്. ഇവരില്‍ 11 പേര്‍ കുട്ടികളാണ്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്നും എമിറേറ്റ്സ് വിമാനത്തിലാണ് ഇവര്‍ ജന്മാടിന്‍റെ സുരക്ഷിതത്വത്തിലേക്ക് വണ്ടികയറിയത്. സംഘത്തിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് നോര്‍ക്ക 2000 രൂപവീതം ധനസഹായം നല്‍കി. ലിബിയയില്‍ എത്തിയവരെ സ്വീകരിക്കുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നോര്‍ക്ക റൂട്ട് ഹെല്‍പ് ഡസ്ക് തുറന്നിരുന്നു. സ്വന്തമായി വിമാനടിക്കറ്റ് എടുത്തവര്‍ക്ക് ടിക്കറ്റിന്‍റെ പണം നല്‍കുമെന്നും, സാങ്കേതിക തകരാറുമൂലമാണ് ടിക്കറ്റ് നല്‍കാന്‍ കഴിയാതിരുന്നതെന്നും നോര്‍ക്ക വ്യക്തമാക്കി.

എത്തിയത്. ലിബിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 29 പേരെ മോചിപ്പിച്ചതായും അവരെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തൃപ്പുണിത്തുറയിലെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞിരുന്നു. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ സംഘര്‍ഷത്തെതുടര്‍ന്ന് ആശുപത്രിയിലാണ് ഇവര്‍ കുടുങ്ങിപ്പോയത്. ഇവിടെ നിന്നും മോചിപ്പിച്ച ഇവരെ ട്രിപ്പോളി വിമാനത്താവളം വഴിയാണ് കൊച്ചിയിലെത്തിച്ചത്. നാട്ടിലെത്തിയവരെ സ്വീകരിക്കാന്‍ നാട്ടുകാരും ബന്ധുക്കളും വിമാനത്താവളത്തില്‍ തടിച്ച് കൂടിയിരുന്നു. പലരും ബന്ധുക്കളെ കണ്ട ഉടന്‍ കണ്ണീരണിഞ്ഞ് ഓടിയെത്തി ജീവന്‍ തിരിച്ച് ലഭിച്ചതിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചു. കുട്ടികളെ വാരിപ്പുണരുകയും ചെയ്തു. തുടര്‍ന്ന് ഓരോരുത്തര്‍ക്കായും ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ വീട്ടലേക്ക് മടങ്ങി. നാട്ടിലെത്തിക്കാന്‍ അടിയന്തര  നടപടി സ്വീകരിച്ച സര്‍ക്കാരിന് നന്ദി പറയുവാനും അവര്‍ മറന്നില്ല.  

കൃത്യമായി ആഹാരവും വെള്ളവും ലഭിക്കാതെ കഴിഞ്ഞിരുന്ന ഇവര്‍ 47 ദിവസമായി ദുരിതത്തിലായിരുന്നു. കുട്ടികള്‍ക്ക് അസുഖം പിടിപെട്ടതോടെയാണ് നോര്‍ക്ക വകുപ്പിന്‍റെ സഹായം തേടിയത്. ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തില്‍ ഏറിയ പങ്കും.

LEAVE A REPLY

Please enter your comment!
Please enter your name here