ഡോ. ജോര്‍ജ്ജ് മരങ്ങോലിയുടെ 38ാമത് പുസ്തകം ‘പുതുവര്‍ഷപ്പിറ്റേന്ന്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ജനുവരി 7ന് എറണാകുളം ബിടിഎച്ച് ഹാളില്‍ പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കാലടി സര്‍വ്വകലാശാല മുന്‍#വൈസ് ചാന്‍സിലര്‍ ഡോ. എംസി ദിലീപ്കുമാര്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

കേരള സാഹിത്യവേദി പ്രസിഡന്റ് ജി.കെ പിള്ള തെക്കേടത്ത് അധ്യക്ഷനായ ചടങ്ങില്‍ ഫാ. ഷിജോ കോണുപറമ്പന്‍(നൈപുണ്യ സിവില്‍ സര്‍വ്വീസ് അക്കാദമി ഡയറക്ടര്‍), ഡോ. ഗോപിനാഥ് പനങ്ങട്ട് (മുന്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍), അഡ്വ. വര്‍ഗ്ഗീസ് പി തോമസ് (എഴുത്തുകാരന്‍), ഡോ. ടിഎസ് ജോയി (കേരളാ സര്‍വ്വ വിജ്ഞാന ഇന്‍സ്റ്റിട്ട്യൂട്ട് മുന്‍ അംഗം) റോസ് ജോര്‍ജ് (എഴുത്തുകാരി), പോള്‍ കറുകപ്പിള്ളില്‍ (ഫൊക്കാന ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോഡിനേറ്റര്‍), ജലീല്‍ താനത്ത് (സാംസ്‌കാരിക പ്രവര്‍ത്തകന്‍), ഡോ. ശാലി പി (എഴുത്തുകാരി), റൂബി ജോര്‍ജ് (എഴുത്തുകാരി), ഷാജു കുളത്തുവയല്‍ (കവി, കഥാകൃത്ത്), ഡോ. ജോര്‍ജ്ജ് മരങ്ങോലി (ഗ്രന്ഥകര്‍ത്താവ്) എന്നിവര്‍ സംസാരിച്ചു.

അഡ്വ. വത്സ മരങ്ങോലി സി രാധാകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചു. അതേ പൊന്നാട തന്നെ അണിയിച്ച് സി രാധാകൃഷ്ണന്‍ ഗ്രന്ഥകര്‍ത്താവിനെയും ആദരിച്ചു. മരങ്ങോലി ഫാമിലി വെല്‍ഫയര്‍ സൊസൈറ്റിക്കു വേണ്ടി തോമസ് ജെ മരങ്ങോലിയും അനില്‍ ജോണ്‍ മരങ്ങോലിയും സൊസൈറ്റിയുടെ രക്ഷാധികാരി കൂടിയായ ജോര്‍ജ്ജ് മരങ്ങോലിയെ പൊന്നാടയണിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here